ദുബായ് :കലാസാംസ്കാരിക സംഘടനയായ കൂട്ടം കൂട്ടായ്മ വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീടു വച്ചുനൽകാൻ തീരുമാനിച്ചു. ദുബായിൽ നടന്ന ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. മറ്റെല്ലാ ആഘോഷ പരിപാടികളും മാറ്റിവച്ചായിരിക്കും വയനാടിനുവേണ്ടി കൈകോർക്കുക. ഓണാഘോഷം സാമൂഹിക പ്രവർത്തക ഹാജറാബി വലിയകത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സന്തോഷ് കുമാർ, പ്രസിഡന്റ് മുഹമ്മദ് ഹനീഫ, സെക്രട്ടറി ഷിറാസ്, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.