ന്യൂഡൽഹി: ടിബറ്റിലും നേപ്പാളിലുമായി ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചനത്തിൽ 32 പേർക്ക് ജീവൻ നഷ്ടമായതായി അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബിഹാറിലും അസമിലും ബംഗാളിലും ഉൾപ്പെടെ, ഉത്തരേന്ത്യയിൽ പലയിടത്തും അനുഭവപ്പെട്ടു. ഹിമാലയൻ ബെൽറ്റിൽ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടില്ല.
രാവിലെ 6.30ഓടെയാണ് ആദ്യ പ്രകമ്പനമുണ്ടായത്. ഇതിനു പിന്നാലെ ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചനങ്ങൾ കൂടി ഉണ്ടായതായി നാഷനൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു, ഇന്ത്യയിൽ പലയിടത്തും കെട്ടിടങ്ങൾ കുലുങ്ങിയെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്ചിട്ടില്ല.
നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഡൽഹി–എൻസിആർ, ബിഹാർ, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Very shocking news.
Deepest condolences to the bereaved families 😭