വാഷിങ്ടൺ: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ 2024 തിരഞ്ഞെടുപ്പിലെ വിജയിയായി ഒദ്യോഗികമായി സാക്ഷ്യപ്പെടുത്തി. കമലാ ഹാരിസ് നടപടിക്രമങ്ങൾക്ക് അധ്യക്ഷത വഹിച്ചു.
നവംബർ 5നു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ജനപ്രിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ഡോണൾഡ് ട്രംപിന് 312 ഇലക്ടറൽ (പ്രതിനിധി) വോട്ടും കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുമാണു ലഭിച്ചത്. 50 സംസ്ഥാനങ്ങളിൽനിന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (വാഷിങ്ടൻ ഡിസി)യിൽനിന്നുമുള്ള ഇലക്ടർമാർ ഡിസംബർ 17ന് ഒത്തുകൂടി വോട്ടു ചെയ്തു.
ഈ വോട്ടുകൾ എണ്ണി വിജയികളെ പ്രഖ്യാപിക്കുന്ന ഔദ്യോഗികച്ചടങ്ങാണ് നടന്നത്. മഹാഗണിയിൽ തീർത്ത പ്രത്യേക പെട്ടികളിലാക്കിയാണ് ഇലക്ടറൽ വോട്ടുകൾ സഭയിലെത്തിച്ചത്. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പു ഫലം ഉറക്കെ വായിച്ചതിനുശേഷം സീൽ പൊട്ടിച്ച് ആ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. തുടർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വിജയികളെ കമല പ്രഖ്യാപിച്ചു.
ഫലം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോടെ ജനുവരി 20ന് ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായും ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
All Good Wishes to the newly elected leaders of America. 🌹🙏🌹🙏