നരേന്ദ്ര മോദിയുടെ പേരില്‍ സ്വന്തത്ര ഇന്ത്യ ഇന്ന് മറ്റൊരു ചരിത്രവും റെക്കോഡും കുറിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടമാത്തെ ആള്‍ എന്ന റെക്കോഡ് നരേന്ദ്ര മോദി സ്വന്തമാക്കിയ സുവർണ്ണ ദിനമാണ് ജൂലൈ 25. മോദി അധികാരത്തില്‍ 4078 ദിവസം പൂർത്തിയാക്കുകയും ചെയ്തു.
ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന 4077 ദിവസം എന്ന റെക്കോഡാണ് നരേന്ദ്ര മോദി തകർത്തത്. ഇത് ഈ നൂറ്റാണ്ടിലോ ഇനി വരുന്ന നൂറ്റാണ്ടുകളിലോ ഇന്ത്യ ഭരിക്കുന്ന ആർക്കും ഒരു പക്ഷേ തൊടാൻ പോലും ആകാത്ത റെക്കോഡായിരിക്കും. കാരണം ബഹുസ്വര രാജ്യം…നാനാത്വത്വം..വിവിധ ഭാഷ..മതം എല്ലാം മറികടന്ന് ഒരാള്‍ക്കും ഒരു പക്ഷേ വരും ഭാവിയില്‍ പോലും ഇത്തരത്തില്‍ തുടർച്ചയായി ഇന്ത്യ ഭരിക്കാൻ ആകില്ല എന്ന് വരാം.
ഇന്ദിരാ ഗാന്ധി 4077 ദിവസം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നു എങ്കില്‍ അത് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഒരു ഘട്ടം ആയിരുന്നു.ജനാധിപത്യ രീതിയില്‍ 4078 ദിവസം നരേന്ദ്ര മോദി ഇന്ത്യ ഭരിച്ചു.
16 വർഷം, 286 ദിവസം ഇടവേളയില്ലാതെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നതിന്റെ റെക്കോർഡ് ജവഹർലാല്‍ നെഹ്‌റുവിനുണ്ട്. എന്നാല്‍ മോദിക്ക് മുന്നില്‍ കാലാവധി ഇനിയും ബാക്കി കിടക്കുന്നു. ഇനിയും വർഷങ്ങള്‍ ഭരിക്കാനുള്ള ജനവിധി വീണ്ടും ബാക്കി കിടക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയായ മോദി, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയും ഉയർന്ന പദവിയില്‍ രണ്ട് പൂർണ്ണ കാലാവധി പൂർത്തിയാക്കിയ ആദ്യ വ്യക്തിയുമാണ്.

