സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കർശനമാക്കിയ ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം. ബസുകൾ ഇനി കളർഫുൾ ആകും. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണ് തീരുമാനം. വെള്ള നിറം പിൻവലിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഏകീകൃത വെള്ളനിറം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.
വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണ് തീരുമാനം. മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരെ സമ്മർദ്ദങ്ങളുണ്ടായെങ്കിലും സർക്കാർ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം നടത്തിയിരിക്കുന്നത്.
2022 ഒക്ടോബറിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളം നിറം നിർബന്ധമാക്കിയത്.

