Tuesday, October 27, 2026
HomeAmericaകുടിയേറ്റ നയങ്ങൾ ഫ്രാൻസിനെ പ്രക്ഷോഭ നഗരമാക്കി: വിമർശനവുമായി ട്രംപ്

കുടിയേറ്റ നയങ്ങൾ ഫ്രാൻസിനെ പ്രക്ഷോഭ നഗരമാക്കി: വിമർശനവുമായി ട്രംപ്

വാഷിങ്ടൺ : ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ആ രാജ്യം ‘കത്തിയെരിയാൻ’ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ജോർജിയയിലെ പെറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമർശം.

ഫ്രാൻസിൽ പോലീസുകാരുണ്ട്, എന്നാൽ അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്ന ആളുകൾക്കായി അതിർത്തികൾ തുറന്നുകൊടുത്തതുകൊണ്ട് ഫ്രാൻസ് ഇപ്പോൾ കത്തിയെരിയുകയാണ്. ഇത്തരം ആളുകളെ ഒരിക്കലും സ്വന്തം രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു.

ഫ്രാൻസിലെ സാഹചര്യം ചൂണ്ടിക്കാട്ടി അമേരിക്കൻ കുടിയേറ്റ നയങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് അമേരിക്കൻ സംസ്‌കാരത്തെ കൊള്ളയടിക്കാൻ നോക്കുന്ന ദശലക്ഷക്കണക്കിന് മൂന്നാം ലോക കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും ട്രംപ് ആരോപിച്ചു.

വിദേശകുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് അമേരിക്ക സ്വീകരിച്ചുവരുന്നത്. ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം 3 ലക്ഷത്തിലധികം വിസകളാണ് റദ്ദാക്കിയത്. ഇന്ത്യയിലെ ടി.സി.എസ് , ഇൻഫോസിസ് ഉൾപ്പെടെയുള്ള 8 പ്രമുഖ ഐ.ടി കമ്പനികളുടെ നിർദ്ദിഷ്ട ഗ്രീൻ കാർഡ് അപേക്ഷകൾ അമേരിക്ക മരവിപ്പിക്കുകയും തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രാൻസിലെ പ്രതിഷേധങ്ങൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതല്ലെന്നാണ് ട്രംപിന്റെ വാദം. എന്നാൽ വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയുമാണ് ഫ്രാൻസിൽ വിദ്യാർഥികളും പൊതുജനങ്ങളുമുൾപ്പെടെയുള്ളവർ തെരുവിലിറങ്ങിയിരിക്കുന്നത്. പാരീസിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ലിയോൺ, മാഴ്‌സെ, ലില്ലെ, ടൗലൂസ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും പ്രതിഷേധം പടർന്നിട്ടുണ്ട്.രാജ്യത്തുടനീളം 4.1 ലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങിയെന്ന് ഫ്രഞ്ച് ഭരണകൂടവും, 8 ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് സംഘാടകരും അവകാശപ്പെടുന്നു. നൂറോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments