പത്തനംതിട്ട: കാതോലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷം ”വിളയാട്ടം’ 13 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30 മുതൽ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ ഓണക്കിറ്റ് വിതരണം എന്നിവ നടക്കും. സിനിമ സീരിയൽ സംവിധായകൻ കുമ്പളത്ത് പത്മകുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കുട്ടികൾ സമാഹരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനീഫ സ്വീകരിക്കും.