Monday, December 23, 2024
HomeAmericaകമല ഹാരിസിന് പിന്തുണ അറിയിച്ച് പോപ് ഗായിക   ടെയ്‌ലർ സ്വിഫ്റ്റ്

കമല ഹാരിസിന് പിന്തുണ അറിയിച്ച് പോപ് ഗായിക   ടെയ്‌ലർ സ്വിഫ്റ്റ്

പി. പി. ചെറിയാൻ

ടെനിസി : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണ അറിയിച്ച് അമേരിക്കൽ പോപ് ഗായികയും ഗാനരചയിതാവുമായ  ടെയ്‌ലർ സ്വിഫ്റ്റ്. ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള സംവാദത്തിന് പിന്നാലെയാണ്  ടെയ്‌ലർ സ്വിഫ്റ്റ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ്  ടെയ്‌ലർ സ്വിഫ്റ്റ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്.  ട്രംപിനാണ് തന്റെ പിന്തുണയെന്ന തരത്തിൽ  നേരത്തെ  എഐ നിർമിത പോസ്റ്റ് പ്രചരിച്ചിരുന്നുവെന്നും വ്യാജ വാർത്തകളെ തടയാൻ സുതാര്യതയാണ് വേണ്ടതെന്നും  ടെയ്‌ലർ സ്വിഫ്റ്റ് കൂട്ടിച്ചേർത്തു. ഇൻസ്റ്റ​ഗ്രാമിൽ 284 മില്യൻ ഫോളോവേഴ്സാണ് ടെയിലർ സ്വിഫ്റ്റിനുള്ളത്.
അതേസമയം ടെയ്‌ലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായ് ട്രംപ് രംഗത്തെത്തി. ടെയ്‌ലര്‍ സ്വിഫ്റ്റ് എപ്പോഴും ഡമോക്രാറ്റുകളെയാണ് പിന്തുണക്കുന്നതെന്നും അതിന് അവർ വലിയ വിലനൽകേണ്ടിവരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments