Monday, March 9, 2026
HomeNewsഇടത് അണികളുടെ സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

ഇടത് അണികളുടെ സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതിന് പിന്നാലെ നടന്‍ മമ്മൂട്ടിക്ക് നേരെയുണ്ടായ ഇടത് അണികളുടെ സൈബര്‍ ആക്രമണത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാനടനെ മനസിലാക്കാത്തവരാണ് സൈബര്‍ ആക്രമണം നടത്തിയത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രി ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘‘മമ്മൂട്ടി നടത്തിയത് സ്വഭാവികമായ പ്രതികരണമാണ്. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടല്ലോ. തീര്‍ത്തും സ്വകാര്യമായി പറഞ്ഞ ഒരു കാര്യമാണത്. ഒരു ക്യാമറയ്ക്കും മുന്നില്‍ നടന്നതല്ല. ഇന്ന് ക്യാമറയും ശരീരത്തില്‍ വച്ച് നടക്കുന്ന നിരവധിപേര്‍ ഉണ്ട്. വിവാദമാക്കാന്‍ താല്പര്യമുള്ളവര്‍ അത് പ്രചരിപ്പിച്ചു. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ മമ്മൂട്ടിയെ വലിയ തോതില്‍ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. എന്തൊരു നിര്‍ഭാഗ്യകരമായ സ്ഥിതിയാണ്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്ര. എന്നിട്ടും അത് വിവാദമാക്കി. സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന് വാര്‍ത്തയായി. സിപിഎമ്മിന്റെ സൈബര്‍ രംഗത്ത് ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ മനസ്സിലാകാത്ത കാലമായോ? മലയാളത്തിന്റെ മഹാനടന് മനസിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ സിപിഎമ്മുകാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’’- മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments