Monday, December 23, 2024
HomeAmericaവാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിലെ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിലെ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

വാഷിംഗ്‌ടൺ ഡി.സി: മലങ്കര ഓർത്തഡോൿസ് സഭ വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിലെ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. സമ്മേളനം ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. കെ.ഓ. ചാക്കോ ( റെജി അച്ചൻ) അധ്യക്ഷത വഹിച്ചു. ഐസക്ക് ജോൺ സ്വാഗതം പറഞ്ഞു. മുൻകാല അംഗങ്ങളായ സി.ഡി. വർഗീസ് , എബ്രഹാം ജോഷുവാ, ജോർജ് വർഗീസ്, ജോർജ് പി. തോമസ് എന്നിവർ പ്രസംഗിച്ചു. ഈപ്പൻ വർഗീസ് നന്ദി പറഞ്ഞു. ബിക്സാ കുര്യനായിരുന്നു എം.സി.

സമീപ ഇടവകകളായ ബാൾട്ടിമോർ സെൻറ് തോമസ്, വിർജീനിയ സെൻറ് മേരീസ് , ദമാസ്കസ് സെൻറ് തോമസ് , സെൻറ് ബർണബാസ്‌ , വാഷിംഗ്‌ടൺ മാർത്തോമ്മാ ഇടവക എന്നിവടങ്ങളിൽ നിന്നും നിരവധി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments