Thursday, August 27, 2026
HomeNewsകാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു: പൈലറ്റും കോ-പൈലറ്റും മരിച്ചു

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു: പൈലറ്റും കോ-പൈലറ്റും മരിച്ചു

ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു.​ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഗുജറാത്ത് സ്വദേശിയായ പൈലറ്റിനെയും കർണാടക സ്വദേശിയായ കോ-പൈലറ്റിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് തകർന്നുവീണത്.പൈലറ്റിന് 3,000-ത്തിലധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ടായിരുന്നു. ​ അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സിവിൽ എയറോഡ്രോമിൽ നിന്ന് ഒരു ഫ്ലൈയിംഗ് സ്കൂൾ നടത്തുന്ന ‘ഗാർഗ് ഏവിയേഷൻ’ എന്ന സ്ഥാപനത്തിന്റേതാണ് ഈ വിമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments