കോയമ്പത്തൂർ/കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ നിന്നും തീർത്ഥാടനത്തിന് പോയ 80 പേരെ കാണാനില്ല. 46 സ്ത്രീകളെയും 34 പുരുഷന്മാരെയുമാണ് കാണാതായത്. 21 സംഘങ്ങളാണ് കൈലാസ പർവതത്തിലേക്ക് തീർഥയാത്ര പോയതെന്ന് ഇഷാ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് അറിയിച്ചു. ഇതിൽ 495 പേർ സുരക്ഷിതമായി തിരിച്ചെത്തിയതായും ഇഷാ ഫൗണ്ടേഷൻ അറിയിച്ചു.
കാണാതായവരിൽ ഇന്ത്യക്കാർ ആരുമില്ല. 22 അമേരിക്കൻ പൗരൻമാരും 12 കാനഡക്കാരും 11 ആസ്ട്രേലിയക്കാരും മറ്റുവിവിധ രാജ്യങ്ങളിൽനിന്നുള്ള 50 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് വളണ്ടിയർമാരും ഒരു ഡോക്ടറും ഉണ്ടായിരുന്നു. ഇവരെ കുറിച്ചും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ആകെ 21 സംഘങ്ങളാണ് കൈലാസ തീർത്ഥയാത്രക്ക് ഇഷാ ഫൗണ്ടേഷനിൽ നിന്നും യാത്രയായത്. അതിൽ 495 പേർ സുരക്ഷിതമായി തിരിച്ചെത്തി.

