തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും അർഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ എം.പി.മാർ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ചേർന്ന എം.പി.മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലയളവിൽ ലഭിച്ച 55,000 കോടി രൂപയുടെ റവന്യൂക്കമ്മി ഗ്രാന്റ് ഇത്തവണ പൂർണമായി ഒഴിവാക്കിയത് വലിയ പ്രതിസന്ധിയുണ്ടാക്കി. ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനമായിരുന്ന വായ്പാപരിധിയിൽ ഊർജമേഖലയുമായി ബന്ധപ്പെട്ട 0.5 ശതമാനം അനുവദിക്കാത്തതും തിരിച്ചടിയാണ്- മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും നൽകിയ നിവേദനങ്ങളിലെ വിഷയങ്ങളിൽ അനുകൂല തീരുമാനത്തിന് എം.പി.മാർ ഇടപെടാൻ തീരുമാനിച്ചു മിഷൻ സമുദ്രയും കൊല്ലത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും മുൻനിർത്തി സംസ്ഥാനത്ത് മാരിടൈം സർവകലാശാല സ്ഥാപിക്കാനുള്ള സാധ്യതയും യോഗത്തിൽ ഉന്നയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ അർഹമായ ജലവിഹിതം കിട്ടാത്തത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

