Thursday, November 26, 2026
HomeAmericaട്രംപിന്റെ പുതിയ താരിഫ് പട്ടിക തയാർ : ഇന്ത്യൻ ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്

ട്രംപിന്റെ പുതിയ താരിഫ് പട്ടിക തയാർ : ഇന്ത്യൻ ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്

ന്യൂഡൽഹി: യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്. എന്നാൽ തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും പുതിയ നികുതി ബാധകമായിരിക്കും. ഇതോടെ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്ക് സ്മാർട്ട്ഫോൺ വിഭാഗത്തിലെ ഇളവ് വലിയ ആശ്വാസമാകും.

സ്മാർട്ട്ഫോണുകൾ, അളന്ന് പാക്ക് ചെയ്ത മരുന്നുകൾ, പേറ്റന്റ് മരുന്നുകൾ എന്നിവയാണ് താരിഫിൽനിന്ന് ഒഴിവാക്കിയത്. അതിന് പുറമേ സ്റ്റീൽ, അലുമിനിയം, കോപ്പർ, വാഹനങ്ങൾ, വാഹനഭാഗങ്ങൾ, മര ഉൽപ്പന്നങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും പുതിയ താരിഫിൽ ഇളവുണ്ട്. എന്നാൽ ഇവയ്ക്ക് നേരത്തേ സെക്ഷൻ 232 പ്രകാരം ഏർപ്പെടുത്തിയ താരിഫ് തുടരും. പുസ്തകങ്ങൾ, സംഭാവനകൾ, യാത്രക്കാരുടെ ബാഗേജ്, അസംസ്കൃത വസ്തുക്കൾ എന്നിവയും ഒഴിവാക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്.

അതേസമയം, പുതിയ തുണിത്തരങ്ങളും വസ്ത്രങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഉപയോഗിച്ച വസ്ത്രങ്ങൾക്കു മാത്രമാണ് ഇളവ്. ഇന്ത്യയിൽനിന്നുള്ള തുണിത്തരങ്ങൾ നിശ്ചിത അളവുവരെ കുറഞ്ഞ താരിഫിൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ ക്വാട്ട സംവിധാനം ഏർപ്പെടുത്തണമോയെന്ന കാര്യത്തിലും യു.എസ്.ടി.ആർ അഭിപ്രായം തേടുന്നുണ്ട്. കയറ്റുമതി മേഖലയ്ക്ക് ഇതൊരു പ്രതീക്ഷയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments