ലിന്റോ ജോളി (ഫോക്കന RVP സൺഷൈൻ റീജിയൻ)
2025 ഫോക്കന സൺഷൈൻ റീജിയൻ ഇനാഗുറേഷൻ വേണ്ടി ഫ്ലോറിഡ അണിഞ്ഞൊരുങ്ങി! ഫെബ്രുവരി 1 ന് Orlando ആണ് വേദി.
സൃഷ്ടിക്ക് ഒരിക്കലും അപചയം സംഭവിക്കുന്നില്ല!
സ്വാഭാവികതയ്ക്ക് എന്നും സ്വാഗതമാണ് സമൂഹം നൽകിയിട്ടുള്ളത് ഇതാദ്യമായല്ല ഫോക്കന ഇനാഗുറേഷൻ ഇവിടെ നടക്കുന്നത് പക്ഷേ തന്നാലാവും വീതം അത് സവിശേഷമാക്കുക അതിൻറെ ഉദ്ദേശലക്ഷ്യങ്ങൾ സമൂഹത്തിൽ ഒരു റോൾ മോഡൽ എന്ന രീതിയിൽ എത്തിക്കുക എന്നതാണ് തൻറെ ഇപ്പോഴത്തെ കർമ്മപഥം, സമൂഹത്തിൻറെ സ്വീകാര്യത നോക്കി പ്രവർത്തിക്കുക അത് സെൽഫിലെസ് ആയി എടുക്കുമ്പോൾ ഒട്ടും ചാലഞ്ചിങ് അല്ല എന്ന് ലിന്റോ ജോളി തറപ്പിച്ചു പറയുന്നു. ഇതിനുള്ള ഒരു പ്രത്യക്ഷ ഉദാഹരണം ആയിരിക്കും ഇത്തവണത്തെ ഈ ഇനാഗുറേഷൻലൂടെ കാഴ്ചവെക്കാൻ പോകുന്നത്.
ചരിത്രത്തിൻറെ ഭാഗമാകമായേക്കാവുന്ന ഒരുപാട് ദൃശ്യാനുഭവങ്ങളുടെ സമഞ്ചിത സമ്മേളനം ആയിരിക്കും ഇത്. തത്വത്തിലും അർത്ഥത്തിലും മനുഷ്യൻറെ കൈയ്യൊപ്പ് പതിപ്പിക്കുമ്പോൾ അത് പ്രകൃതിക്കും കൂടി ഇണങ്ങുന്നതാകണം എന്നതാണ് ലിന്റോ ജോലിയുടെ സമവാക്യം. തിന്മ ഇല്ലാതാക്കുക എന്നുള്ള ഒരു വസ്തുതയിലോട്ട് ഇത് കടക്കുന്നില്ല പകരം നന്മയും തിന്മയും ഒഴിവാക്കാൻ ആകാത്ത ഈ സമൂഹത്തിൽ യാഥാസ്ഥിതികൾക്കും സഹൃദയന്മാർക്കും നേതാക്കന്മാർക്കും ഒരുപോലെ സഹിഷ്ണുതയോടു കൂടി പെരുമാറാനുള്ള ഒരു വേദിയും ചുറ്റുപാടും ഒരുക്കുക എന്നതാണ് തൻറെ ഉദ്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോക്കന പ്രസിഡണ്ട് സജിമോൻ ആൻറണി മുഖ്യാതിഥിയായി എത്തുന്ന ഈ കൊച്ചു കേരള ഗ്രാമത്തിൽ ഒട്ടനവധി കലാകാരന്മാർ പങ്കെടുക്കുന്നു. അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രസക്തി ഉള്ള പ്രദേശമാണ് അമേരിക്കയിലെ കൊച്ചു കേരളം ആയ ഫ്ലോറിഡ എന്ന് ഫ്ലോറിഡക്കാരനായ ഫോക്കാന അസോസിയേറ്റ് ട്രഷറർ ശ്രീ ജോൺ കല്ലോലിക്കൽ അഭിപ്രായപ്പെട്ടു.
തുറന്ന സമീപനത്തോടെ കാര്യങ്ങളെ ദർശിക്കുന്ന ഫോക്കന പ്രസിഡണ്ട് ശ്രീ സജിമോന്റെ വരവ് ഫ്ലോറിഡയിൽ വച്ച്, ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കാൻ ആവും എന്ന് വുമൺ ഫോറം പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്ന സുനിത ഫ്ലവർ ഹിൽ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ കൊച്ചു കേരളമായ ഫ്ലോറിഡയിൽ നടക്കുന്ന ഈ ഉത്സവത്തിൽ സമൂഹത്തിലെ നാനാഭാഗത്തുനിന്നുള്ള പ്രതിഭകളും സാമൂഹിക നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.