രാജ്പുര: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം . അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന കർമ ഭൂമി എക്സ്പ്രെസ്സിൻറെ നാല് ബോഗികളാണ് കത്തി നശിച്ചത്. അപകടത്തിൽ ആളപായമില്ല, സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റയിൽവേ ഉത്തരവിട്ടു. ഉച്ചയോടെ പഞ്ചാബിലെ പട്യാലയ്ക്കടുത്ത് രാജ്പുരയിലെ സരായ് ബൻജാര റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. എഞ്ചിനിൽ നിന്ന് അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീ കണ്ടത്. പിന്നീട് സമീപത്തെ കോച്ചുകളിലേക്കും തീ പടർന്നു. ഫയർ അലാം പ്രവർത്തിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം രംഗത്തിറങ്ങിയത്. തുടർന്ന് ഫയർ ഫോഴ്‌സ് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. നാല് കോച്ചുകൾ പൂർണമായും കത്തി നശിച്ചു അപകടത്തിൽ ആളപായമില്ലെന്ന് റെയിൽവേ അറിയിച്ചു . ട്രെയിനിലെ സുരക്ഷ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചത് അപകടത്തിനറെ വ്യാപ്തി കുറച്ചു എന്നാണ് വിശദീകരണം. കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .
തീ പടർന്ന ബോഗികളിൽ നിന്ന് നൂറിലധികം യാത്രക്കാർക്ക് പെട്ടെന്ന് പുറത്തിറങ്ങാനായി.അപകടത്തിൽ റയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു . റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിതി വിലയിരുത്തി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായും റെയിൽവേ അറിയിച്ചു. വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്.ദീപാവലി ആഘോഷത്തിനായി സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്ന ആളുകളാണ് ട്രെയിനിലെ യാത്രക്കാരിലേറെയും. ആദ്യത്തെ നാല് കോച്ചുകളിലാണ് വലിയ രീതിയിൽ അഗ്നി പടർന്നത്. ആളുകൾ രക്ഷപ്പെടാനുള്ള പരിശ്രമത്തിനിടെ വീണ് പരിക്കേറ്റവരാണ് യാത്രക്കാരിലേറെയും

