Friday, November 6, 2026
HomeNewsപി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം: കണ്ണൂര്‍ സിൽക്കിൽ വിജിലൻസ് പരിശോധന

പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം: കണ്ണൂര്‍ സിൽക്കിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം : പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തിൽ പൊതുമേഖല സ്ഥാപനമായ കണ്ണൂര്‍ സിൽക്കിൽ വിജിലൻസ് പരിശോധന. സിൽക്കിൽ നിന്നും ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. കാര്‍ട്ടണ്‍ ഇന്ത്യാ കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നൽകിയത്.

അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകള്‍ വിജിലന്‍സ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ‘കാര്‍ട്ടണ്‍ ഇന്ത്യ’ കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തത്. ഇതോടെയാണ്, കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ ലഭിക്കാന്‍ ഇടനിലയായി നിന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിലേക്കും അന്വേഷണം നീളുന്നത്. അതേസമയം, വിജിലന്‍സിന്റെ കണ്ണൂര്‍ യൂണിറ്റിന് പകരം ഉത്തര മേഖല എസ്പിക്കാണ് ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണച്ചുമതല. കണ്ണൂര്‍ യൂണിറ്റിന് അന്വേഷണം കൈമാറുന്നതില്‍ പരാതിക്കാരനായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

കണ്ണൂര്‍ യൂണിറ്റിലെ സിഐ ബിനുവിന് ദിവ്യയുമായി അടുത്ത പരിചയമുണ്ട്. ബിനുവിനെ വിജിലന്‍സില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഷമ്മാസ് പരാതി നല്‍കിയിരുന്നു. ബിനു മോഹന്റെ സഹോദരന്‍ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളാണെന്നും ബിനു മോഹനും ദിവ്യയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും ഷമ്മാസ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments