അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ലോക വ്യാപാര ക്രമം താളം തെറ്റിച്ചപ്പോള്‍ ഇന്ത്യ കണ്ടെത്തിയത് വിപുലമായ ബദല്‍ മാര്‍ഗങ്ങള്‍.നേരത്തെ ചുരുക്കം ചില രാജ്യങ്ങളില്‍ നിന്ന് മാത്രം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോള്‍ 43 രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുണ്ടെന്ന് പെട്രോളിയം വകുപ്പ് സെക്രട്ടറി നീരജ് മിത്തല്‍ പറയുന്നു.
ഏറെകാലം പശ്ചിമേഷ്യയിലെ രാജ്യങ്ങളെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ എണ്ണ ഇറക്കുമതി. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുത്തനെ വര്‍ധിപ്പിച്ചു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും വര്‍ധിപ്പിച്ചു. എങ്കിലും റഷ്യയില്‍ നിന്നു തന്നെയാണ് ഇപ്പോഴും കൂടുതല്‍ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
സൗദി അറബ്യേ, യുഎഇ, ഇറാഖ്, റഷ്യ, അംഗോള, അമേരിക്ക, വെനസ്വേല, നൈജീരിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യ നിലവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാ തരം ഊര്‍ജവും ഇന്ത്യയ്ക്ക് നല്‍കുന്ന ഏക രാജ്യം യുഎഇ ആണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഊര്‍ജ വിഭവങ്ങളില്‍ 20 ശതമാനം യുഎഇയില്‍ നിന്നാണ്.
യുഎഇ വ്യാപാരത്തിന്റെ നേട്ടം : ക്രൂഡ് ഓയില്‍, എല്‍പിജി, എല്‍എന്‍ജി എന്നിവയെല്ലാം യുഎഇയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യയുടെ ഊര്‍ജ വ്യാപാരത്തിലെ പ്രധാന പങ്കാളിയായി യുഎഇ മാറിയിരിക്കുകയാണ് എന്ന് നീരജ് മിത്തല്‍ പറഞ്ഞു. ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിന്റെ 25 ശതമാനം എല്‍പിജി യുഎഇയില്‍ നിന്നാണ്. 10 ശതമാനം എല്‍എന്‍ജിയും 15 ശതമാനം ക്രൂഡ് ഓയിലും യുഎഇയില്‍ നിന്നാണ് ഇന്ത്യ വാങ്ങുന്നത്. യുഎഇയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചെലവ് കുറവാണ്
അതേസമയം, ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ 67 ശതമാനം അമേരിക്കയില്‍ നിന്നാണ്. ഈ വര്‍ഷം ആദ്യത്തില്‍ അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി വെറും 10 ശതമാനമായിരുന്നു. ഹോര്‍മുസ് പാത അടഞ്ഞതോടെയാണ് ഇന്ത്യ അമേരിക്കയെ ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. 1999ല്‍ ഇന്ത്യ ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 55 ശതമാനമാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 90 ശതമാനം ഇറക്കുമതി ചെയ്യുകയാണ്.
ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു : ഒപെക് കൂട്ടായ്മയില്‍ നിന്ന് രാജിവച്ചതു കൊണ്ടാണ് യുഎഇക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിച്ചത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഓരോ രാജ്യങ്ങളും എത്ര അളവില്‍ ഉള്‍പ്പാദിപ്പിക്കണം, എത്ര കയറ്റുമതി ചെയ്യണം എന്ന് ഒപെകില്‍ ക്വാട്ട സംവിധാനമുണ്ട്. ഒപെകില്‍ നിന്ന് രാജിവെച്ചതിനാല്‍ യുഎഇക്ക് ഈ നിയന്ത്രണം ഇല്ല. എത്ര അളവിലും കയറ്റുമതി ചെയ്യം. ഈ സാഹചര്യമാണ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്.
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഇത് ഇന്ത്യയുടെ ഇറക്കുതിച്ചെലവ് കുറയ്ക്കും. കഴിഞ്ഞ ദിവസം 105 ഡോളറിലായിരുന്ന ബാരല്‍ വില ഇപ്പോള്‍ 93 ഡോളറിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധന ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നതും പ്രധാനമാണ്.

