ദോഹ: ഖത്തറിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഓണാഘോഷം സംഘടിപ്പിച്ചു. അൽ-വഖ്രയിലുള്ള റോയൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന ഈ ആഘോഷം ദോഹ മലങ്കര ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗീവർഗീസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് പ്രസിഡന്‍റ് സുരേഷ് കരിയാട് ഓണ സന്ദേശം നൽകി.
ഫോട്ടാ പ്രസിഡന്‍റ് ജിജി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് കുര്യൻ നെടുംതറയിൽ സ്വാഗതവും, ജനറൽ സെക്രട്ടറി റജി കെ. ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം ആശംസകൾ അറിയിച്ചു. ഖത്തറിൽ 25 വർഷത്തിലധികമായി ജോലി ചെയ്യുന്ന ഫോട്ടാ അംഗങ്ങളായ റിജോ മാത്യൂസ്, ജോർജ് എം. പീറ്റർ, ഷിബു തേൻമഠം, ഓ. കെ. പരുമല, വിജോയ് തോമസ്, റെജി ഉമ്മൻ, സുഭാഷ് കുര്യൻ, പ്രമോദ് മാത്യൂസ്, ജോർജ് തോമസ്, ബ്ലൂമി വർഗീസ് എന്നിവരെ ആദരിച്ചു.
36 വർഷത്തെ ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) യുടെ സ്ഥാപക അംഗം എം. ബി. ഐസക്കിനും, കുടുംബത്തിനും യോഗത്തിൽ വച്ച് യാത്രയയപ്പ് നൽകി. ഐസക് ടൊയോട്ട ഗ്രൂപ്പിൽ, എനർജി ഡിവിഷനിൽ, ഡിവിഷൻ മാനേജർ ആയി സേവനം ചെയ്യുകയായിരുന്നു.
വഞ്ചിപ്പാട്ട്, ചെണ്ടമേളം, മാവേലിതമ്പുരാനെ വരവേൽക്കൽ, വിവിധ്യമാർന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും പരിപാടിക്ക് തിളക്കം കൂട്ടി. അനീഷ് ജോർജ് മാത്യു, കുരുവിള കെ ജോർജ്, അനു എബ്രഹാം, ഗീത ജിജി, ആലിസ് റജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.