Monday, December 23, 2024
HomeAmericaമലയാളി അസോസിയേഷൻ ഓഫ് സെൻ്റർ ഫ്ലോറിഡയുടെ മകരന്ദം ശ്രദ്ധേയമായി

മലയാളി അസോസിയേഷൻ ഓഫ് സെൻ്റർ ഫ്ലോറിഡയുടെ മകരന്ദം ശ്രദ്ധേയമായി

മലയാളി അസോസിയേഷൻ ഓഫ് സെൻറർ ഫ്ലോറിഡ (MACF -Tampa) അവതരിപ്പിച്ച മകരന്ദം പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. ഒരു വ്യക്തിയുടെ ജീവിതത്തിൽ കല്യാണം എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും ഒരു കല്യാണത്തിന് സമൂഹത്തിൻ്റെ അഖണ്ഡതയിൽ എത്രമാത്രം പ്രാധാന്യം ഉണ്ടെന്നതും വ്യത്യസ്തമായി കോർത്തിണക്കിയ നൃത്ത ആവിഷ്ക്കാരമായി അവതരിപ്പിച്ചു.

ഓണത്തിൻ്റെ പത്ത് ദിവസങ്ങൾ എന്ന പോലെ കല്യാണത്തിന്റെ തുടർച്ചയായ 10 ദിവസങ്ങൾ ഉള്ള ഒരു നാട്യവിരുന്നായാണിത് സ്റ്റേജിൽ അവതരിപ്പിച്ചത്. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഈ രീതിയിൽ ഓണത്തിന് ഒരു പ്രോഗ്രാം അവതരിപ്പിക്കപ്പെടുന്നത്.

പി അശോക് കുമാറിൻ്റെ സങ്കല്പത്തിൽ വിരിഞ്ഞ മകരന്ദം എന്ന സൃഷ്ടിയിൽ താമ്പയിലെ തരുണീമണികളും ഭാഗമായി. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ നിരവധി സിനിമകളിൽ സഹസംവിധായകനായിരുന്നു പി അശോക് കുമാർ.

ഒരു നൃത്താവിഷ്കാരം എന്നതിനപ്പുറം സാമൂഹ്യ സമത്വത്തിന്റെയും മതമൗലികതയുടെയും വേദിയായി മകരന്ദം മാറി. മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ(MAT) കാര്യകർത്താക്കളായ ജിനോ വർഗീസിന്റെയും ജോൺ കലോലിക്കലിന്റെയും സാന്നിധ്യം ഒരുമയുടെ സൂചനയായി. എന്നത്തേയും പോലെ MACF ഓണം കളിയരങ്ങുതീർത്തപ്പോൾ, മലയാളി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വന്നു.

സാമൂഹ്യ പ്രതിബദ്ധത എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് മുന്നിൽ നിന്ന് നയിച്ച MACF പ്രസിഡൻ്റ് എബി പ്രാലയിൽ, കാലഘട്ടത്തിൻറെ അനിവാര്യത ഈ വർഷത്തെ ഓണത്തിലൂടെ ഒന്നുകൂടി തെളിയിച്ചു.

രചന കൊണ്ടും അനുഗ്രഹീതമായ കലാസമ്പത്ത് കൊണ്ടും സമ്പുഷ്ടമായ കലാകാരന്മാരുടെ ജനകീയ ആവിഷ്കരണം ആണ് മകരന്ദം കാഴ്ചക്കാർക്കു മുന്നിൽ കൊണ്ടുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments