മലപ്പുറം: യുവാവിന്റെ മരണം നിപ ബാധ മൂലമെന്ന് സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് റിപ്പോർട്ട് ചെയ്ത മരണമാണ് സംശയത്തിന്റെ നിഴലിലുള്ളത്.
ബെംഗളുരുവിൽ പഠിക്കുന്ന വിദ്യർത്ഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിപയാണെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനാഫലം പോസിറ്റീവാണ്. പൂനെ വൈറോളജി ലാബിലേക്കും സാമ്പിൾ അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഫലം പോസിറ്റീവായാൽ മാത്രമേ നിപയാണെന്ന് സ്ഥിരീകരിക്കൂ.
രണ്ടു മാസം മുൻപായിരുന്നു മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14-കാരൻ നിപ ബാധിച്ച് മരിച്ചത്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.