Wednesday, February 4, 2026
HomeNewsശബരിമല സ്വർണ്ണ കൊള്ള: ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണ്ണ കൊള്ള: ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

ചെന്നൈ : ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ചുള്ള ദീർഘകാലത്തെ പരിചയമാണെന്നും, അദ്ദേഹം പലതവണ പൂജകൾക്കായി വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.ശബരിമലയിലെ സ്വർണപ്പാളികൾ വീട്ടിൽ വെച്ച് പൂജിക്കുന്നത് ഐശ്വര്യം നൽകുമെന്ന് പോറ്റി വിശ്വസിപ്പിച്ചതിനാലാണ് വീട്ടിൽ പൂജ നടത്തിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പിൽ പങ്കോ ഇല്ലെന്നും ജയറാം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം നടക്കുന്നത്. ജയറാമിനെപ്പോലെയുള്ള പ്രമുഖരെ പ്രതികൾ കബളിപ്പിക്കുകയായിരുന്നുവെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.

2019-ൽ ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സമയത്ത് ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments