Wednesday, February 4, 2026
HomeEuropeഇറാൻ ഉദ്യോഗസ്ഥർക്ക് ഉപരോധം തീർത്ത് യൂറോപ്യൻ യൂണിയൻ; യു.എസ് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാൻ ഉദ്യോഗസ്ഥർക്ക് ഉപരോധം തീർത്ത് യൂറോപ്യൻ യൂണിയൻ; യു.എസ് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ബ്ര​സ​ൽ​സ്: ഇറാൻ റെവലൂഷനറി ഗാർഡ് ഉന്നത കമാൻഡറും മറ്റു ഉദ്യോഗസ്ഥരും ഉൾപ്പെടെ 15 ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ യൂനിയൻ ഉപരോധം ഏർപ്പെടുത്തി. ഉന്നത കമാൻഡർ ഉൾപ്പെടെ 15 ഉദ്യോഗസ്ഥർക്കാണ് ഉപരോധം. ഇറാനിലെ ഓൺലൈൻ ഉള്ളടക്കം നിരീക്ഷിക്കാൻ ചുമതലപ്പെട്ടവർ ഉൾപ്പെടെ ആറ് സംഘടനകൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.രാ​ജ്യ​ത്തെ പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നീ​ക്കം. ഉ​പ​രോ​ധ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ങ്ങു​ന്ന ഇ​റാ​ന് യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ ഉ​പ​രോ​ധം കൂ​ടു​ത​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് തു​ല്യ​മാ​യ ഉ​പ​രോ​ധ​മാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക. യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ ഉ​പ​രോ​ധ​ത്തി​ന് 27 അം​ഗ​രാ​ജ്യ​ങ്ങ​ളും ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​നി​ക്ക​ണം.

‘റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി’​നെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ നേ​ര​ത്തേ ഫ്രാ​ൻ​സ് എ​തി​ർ​ത്തി​രു​ന്നു. ഇ​റാ​നി​ലു​ള്ള ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ​യും ന​യ​ത​ന്ത്ര​ജ്ഞ​രെ​യും ത​ട​ഞ്ഞു​വെ​ക്കു​ക​യോ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്റെ ഭീ​തി. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​​ക്രോണി​ന്റെ ഓ​ഫി​സ് തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ചു.

അതേസമയം, യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ക്ര​മ​ണ ഭീ​ഷ​ണി ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ അമേരിക്ക ആക്രമിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കാൻ സായുധസേന തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ആ​​ണ​​വ പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ച് ഇ​​റാ​​ൻ ക​​രാ​​റി​​ൽ ഏ​​ർ​​​പ്പെ​​ട​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ട്രം​​പ് സൈ​നി​ക ആ​ക്ര​മ​ണ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​ത്. ‘യു.​​എ​​സ് നാ​​ലു യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ൾ വി​​ന്യ​​സി​​ച്ചതോ​​ടെ പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ വീ​​ണ്ടും യു​​ദ്ധ​​ഭീ​​തി നി​ല​നി​ന്നി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments