Sunday, December 22, 2024
HomeBreakingNewsകാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് ബെംഗളുരുവിൽ കുട്ടികളടക്കമുള്ള 6 പേർക്ക് ദാരുണാന്ത്യം

കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് ബെംഗളുരുവിൽ കുട്ടികളടക്കമുള്ള 6 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് ബെംഗളുരുവിൽ കുട്ടികളടക്കമുള്ള 6 പേർക്ക് ദാരുണാന്ത്യം. കണ്ടെയ്‌നർ ലോറി മറിഞ്ഞ് മരിച്ചത്  കുട്ടികൾ ഉൾപ്പെടെയുള്ളവരാണ്

അപകടമുണ്ടായത് നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ്. മരിച്ചത് വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ്.

അപകടത്തിൽപ്പെട്ടത് അവധിക്കാലം ആഘോഷിക്കാനായി വിജയപുരയിലേക്ക് പോയവർ സഞ്ചരിച്ച വോൾവോ കാറാണ്. 11 മണിയോടെയാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം.ലോറി കാറിന് മുകളിൽ നിന്ന് എടുത്തുമാറ്റിയത് ക്രെയിൻ ഉപയോഗിച്ചാണ്. നീലമംഗല സർക്കാർ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ ഉള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments