Tuesday, March 10, 2026
HomeAmericaഇസ്രയേല്‍‌–ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്

ഇസ്രയേല്‍‌–ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്

ഇസ്രയേല്‍‌–ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമ്പൂര്‍ണവിജയത്തിലേക്ക് കാര്യങ്ങള്‍ എത്താറായെന്നും ട്രംപ് പറഞ്ഞു. അതേസമയം, എന്ന് യുദ്ധം അവസാനിക്കുമെന്ന്  ട്രംപ് വ്യക്തമാക്കിയതുമില്ല. ഇറാന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസം കാണിക്കാന്‍ മുതിര്‍ന്നാല്‍ രാജ്യം തന്നെ തുടച്ച് നീക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു താല്‍കാലിക സൈനിക നടപടിയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. 

‘യുദ്ധം വൈകാതെ അവസാനിക്കും, അതല്ല, വീണ്ടും തുടരാനാണ് അവരുടെ നീക്കമെങ്കില്‍ കഠിനമായിരിക്കും കാര്യങ്ങള്‍. ചില ആളുകളെ ഒഴിവാക്കാന്‍ അടിയന്തരമായി ഇടക്കാല സൈനിക നടപടി സ്വീകരിക്കേണ്ടി വന്നു’ വെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്‍റെ വിശദീകരണം.  ‘ആക്രമിക്കാന്‍ സാധിക്കുന്നതെല്ലാം ഇറാന്‍ ആക്രമിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രമിക്കാതിരിക്കുന്നതാകും നല്ലത്. അല്ലെങ്കില്‍ ഇറാന്‍റെ അവസാനമാകും’ എന്നായിരുന്നു സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്‍റെ മുന്നറിയിപ്പ്.  ഇറാന്‍ എന്ന പേരുപോലും ഉച്ചരിക്കാന്‍ പിന്നീടൊന്നും ബാക്കിയുണ്ടാവില്ലെന്നും ഇറാനിപ്പോള്‍ നേവിയോ, ആശയ വിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അമേരിക്കയും സഖ്യ കക്ഷികളും ജയിച്ചു കഴിഞ്ഞുവെങ്കിലും നിലവിലുള്ള അപകടത്തെ തുടച്ച് നീക്കിയാല്‍ മാത്രമേ സമ്പൂര്‍ണ വിജയമാകുകയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments