ന്യൂ ദില്ലി : യുഎസിലെയും കാനഡയിലെയും മുതിർന്ന പൗരന്മാരിൽ നിന്ന് 260 കോടി രൂപ തട്ടിച്ചെടുത്ത ക്രിപ്‌റ്റോകറൻസി കുംഭകോണം സിബിഐ കണ്ടെത്തി. 3 പേർ പിടിയിലായി. നോയിഡ ആസ്ഥാനമായുള്ള തുഷാർ ഖർബന്ദ, ഗൗരവ് മാലിക്, അങ്കിത് ജെയിൻ എന്നിവരാണ് പിടിയിലായത്.
യുഎസിലെയും കാനഡയിലെയും മുതിർന്ന പൗരന്മാരിൽ നിന്ന് 260 കോടി രൂപയുടെ ബിറ്റ്‌കോയിനുകൾ വഞ്ചനാപരമായ മാർഗങ്ങളിലൂടെ ഇവർ കൈക്കലാക്കിയതായി സിബിഐ അറിയിച്ചു.ഫോറിൻ ലോ എൻഫോഴ്സ്മെൻ്റ് ഏജൻസികൾ, ആമസോൺ , മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ പ്രതിനിധികളെന്ന് തെറ്റിധരിപ്പിച്ചാണ് വയോജനങ്ങളെ കബളിപ്പിച്ചത്.അവർ തങ്ങളുടെ ബിറ്റ്‌കോയിൻ വാലറ്റുകളിൽ 316-ലധികം ബിറ്റ്‌കോയിനുകൾ തട്ടിപ്പിലൂടെ നേടിയെടുത്തു. ,അവ ദുബായിലെ അവരുടെ സംഘാംഗങ്ങൾ വഴി മാറ്റിയെടുത്തു.മുഖ്യപ്രതിയായ ഖർബന്ദ തൻ്റെ കൂട്ടാളികൾക്കൊപ്പം ഡൽഹിയിലെയും നോയിഡയിലെയും വ്യാജ കോൾ സെൻ്ററുകൾ വഴിയാണ് ക്രിമിനൽ സിൻഡിക്കേറ്റ് നടത്തിയിരുന്നത്.
ഖർബന്ദയും മാലിക്കും കൈകാര്യം ചെയ്തിരുന്ന കേന്ദ്രങ്ങളിൽ 150-ലധികം ടെലി കോളർമാരുണ്ടായിരുന്നു. ക്രിപ്‌റ്റോ വാലറ്റുകൾ കൈകാര്യം ചെയ്യുന്നതിലും ബിറ്റ്‌കോയിനുകൾ പരിവർത്തനം ചെയ്യുന്നതിൽ ഖർബന്ദയെ സഹായിക്കുന്നതിലും ജെയിൻ ഒരു പ്രധാന പങ്ക് വഹിച്ചു.