Monday, December 23, 2024
HomeGulfവാൾവ് വേൾഡ് എക്സ്പോ 2024 ഡിസംബർ 3 മുതൽ

വാൾവ് വേൾഡ് എക്സ്പോ 2024 ഡിസംബർ 3 മുതൽ

ദുബായ് : പതിമൂന്നാമത് വാൾവ് വേൾഡ് രാജ്യാന്തര വ്യാപാര മേളയും സമ്മേളനവും ഡിസംബർ 3 മുതൽ 5 വരെ ജർമനിയിലെ ഡ്യൂസൽഡോർഫിൽ നടക്കുമെന്ന് സംഘടകരായ മെസ്സ് ഡ്യൂസൽഡോർഫ് അധികൃതർ  അറിയിച്ചു. 429 രാജ്യാന്തര സ്ഥാപനങ്ങളും 91 ജർമൻ കമ്പനികളും പങ്കെടുക്കും. 

ഊർജ കാര്യക്ഷമതക്കും പരിസ്ഥിതി സംരക്ഷണതിനുമുപയോഗിക്കുന്ന സ്മാർട്ട് വാൾവ് സിസ്റ്റമടക്കമുള്ള വൻ ഉൽപന്ന ശ്രേണിയാണ് പ്രദർശനത്തിലുണ്ടാവുക.  യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌വാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള ഒട്ടേറെ കമ്പനികൾ സാന്നിധ്യമറിയിക്കും. അതിനിടെ, അടുത്ത 5 മുതൽ 7 വർഷം വരെയുള്ള വർഷങ്ങളിൽ മധ്യപൂർവദേശത്തെ വാൾവ് വിപണി 5 ബില്യൻ ഡോളറിലെത്തുമെന്നും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ വാൾവ് വിപണി മിഡിൽ ഈസ്റ്റാണെന്ന് ഈ രംഗത്തെ ലോകോത്തര ഷോയുടെ സംഘാടകരായ മെസ്സ് ഡ്യൂസൽഡോർഫ് ഗ്ലോബൽ പോർട്ട്ഫോളിയോ ഡയറക്ടർ ജോർജ് കെഹ്റർ പറഞ്ഞു. ഈ മേഖലയിലെ ഏറ്റവും വലിയ ഉപയോക്താവ് എണ്ണ-വാതക വിപണിയാണ്.

മിഡിൽ ഈസ്റ്റിലെ വാട്ടർ ഡീസാലിനേഷൻ ട്രീറ്റ്മെന്റ്, പവർ ജനറേഷൻ മേഖലയിൽ അഭൂതപൂർവമായ വളർച്ച ദൃശ്യമാണ്. സൗദി അറേബ്യയും യുഎഇയും ഈജിപ്തും പ്രധാന സ്വാധീനശക്തികളാണെന്ന് ഗ്ലോബൽ മാർക്കറ്റ്സ് ഇൻഡെക്സ് (ജി.എം.ഐ) വ്യക്തമാക്കുന്നു.

22.4% മാർക്കറ്റ് ഷെയറുമായി സൗദി 2023 ൽ വിപണിയിൽ മേധാവിത്തം നേടി. 2032 വരെ സി.എ.ജി. ആർ 6.6% ശതമാനമായി തുടരും. 6%വുമായി യു എ ഇ തൊട്ട് താഴെയുണ്ട്.  . മോർഡോർ ഇൻറലിജൻസ് നിരീക്ഷണമനുസരിച്ച് 2029ൽ ഏഷ്യാ-പസഫിക്കിലുടനീളം ഇൻഡസ്ട്രിയൽ വാൾവുകളുടെ മാർക്കറ്റ് സൈസ് 29.8 ബില്യൻ ഡോളറാകും. അടിസ്ഥാന സൗകര്യ മേഖലയിൽ വൻ നിക്ഷേപത്തോടെ ഇന്ത്യയും ചൈനയും മുഖ്യ സ്വാധീന രാജ്യങ്ങളാകുമെന്നും വിലയിരുത്തപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments