ഹാൻഡ്‌ഫോർത്ത് : ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി. സീന ചാക്കോ (42 ) യ്ക്ക് നാല് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സൈക്ലിസ്റ്റ് എമ്മ സ്മോൾവുഡ് (62 ) ആണ് അപകടത്തിൽ മരിച്ചത്.
പ്രതി, ലൈസൻസും ഇൻഷുറൻസും ഇല്ലാതെയാണ് വാഹനം ഓടിച്ചത്. അപകടം സംഭവ ശേഷം വാഹനം നിർത്തിയില്ലെന്നും കോടതി കണ്ടെത്തി. അപകടകരമായി വാഹനം ഓടിച്ചതിന് പ്രതി ആദ്യം കുറ്റസമ്മതം നടത്തി. 2023 സെപ്റ്റംബർ 14 നാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ സൈക്കിൾ യാത്രികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് NEWആശുപത്രിയിലേക്ക് കൊണ്ടുപോയി. സെപ്റ്റംബർ 17 ന് മരണം സംഭവിച്ചു.