Monday, December 23, 2024
HomeAmericaഗൗതം അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ

ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ

ന്യൂയോർക്ക്: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ നിലപാട് വിശദീകരിക്കാൻ അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്ഇസി). സമൻസ് പ്രകാരം സംഭവത്തിൽ 21 ദിവസത്തിനകം എസ്ഇസിക്ക് മറുപടി നൽകണം.

അദാനിയുടെ അഹമ്മദാബാദിലെ ‘ശാന്തിവൻ’ ഫാം വസതിയിലേക്കും സഹോദരപുത്രൻ സാഗറിന്‍റെ അതേ നഗരത്തിലുള്ള ‘ബോഡക്‌ദേവ്’ വസതിയിലേക്കും ആണ് സമൻസ് അയച്ചത്. ‘ഈ സമൻസ് അയച്ച് 21 ദിവസത്തിനുള്ളിൽ അറ്റാച്ച് ചെയ്തിരിക്കുന്ന പരാതിയു​ടെമേലോ അല്ലെങ്കിൽ ഫെഡറൽ റൂൾസ് ഓഫ് സിവിൽ റൂൾ 12ന് കീഴിലുള്ള ഒരു പ്രമേയത്തി​​ന്‍റെ മേലോ ഉള്ള മറുപടി താങ്കൾ എസ്ഇസിക്ക് നൽകണം’ എന്ന് നവംബർ 21ന് ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി വഴി അയച്ച നോട്ടീസിൽ പറയുന്നു. പ്രതികരിച്ചില്ലെങ്കിൽ ആവശ്യപ്പെടുന്ന ഇളവിന് നിങ്ങൾക്കെതിരെ വിധി പുറപ്പെടുവിക്കുമെന്നും നിങ്ങളുടെ വിശദീകരണമോ പ്രമേയമോ കോടതിയിൽ ഫയൽ ചെയ്യണമെന്നും സമൻസിൽ കൂട്ടിച്ചേർത്തു.


കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൈക്കൂലി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീൻ എനർജിയുടെ മുതിർന്ന ഉദ്യോഗസ്​ഥനുമായ സാഗർ അദാനി എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ അമേരിക്കൻ കോടതി അറസ്​റ്റ് വാറൻറ്​ പുറപ്പെടുവിച്ചത്. ഇന്ത്യയിൽ സൗരോർജ പദ്ധതി​ കരാർ ലഭിക്കാൻ വിവിധ സംസ്​ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ്​ കുറ്റപത്രത്തിൽ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments