Monday, December 23, 2024
HomeGulfസൗദിയും യുഎഇയും കൈകോർക്കും: സല്‍മാന്‍ കനാല്‍ വരുന്നു

സൗദിയും യുഎഇയും കൈകോർക്കും: സല്‍മാന്‍ കനാല്‍ വരുന്നു

സൗദി അറേബ്യയും യു എ ഇയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുമായി തങ്ങളുടെ ബന്ധം വളരെ അധികം ശക്തിപ്പെടുത്താന്‍ ഇസ്രായേലിന് അടുത്തിടെ സാധിച്ചിരുന്നു. വർഷങ്ങളായി നിലച്ച നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. കൂടുതല്‍ അറബ് രാഷ്ട്രങ്ങളുമായ സമാനമായ രീതിയില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് 2023 ഒക്ടോബറില്‍ ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ടുള്ള ആക്രമണമുണ്ടാകുന്നത്.

ഒക്ടോബർ 7 ലെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഇസ്രായേലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി, അല്ലെങ്കില്‍ ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ തടസ്സപ്പെട്ടു. ഇസ്രായേല്‍ ആക്രണം ഗാസയില്‍ മാത്രം ഒതുങ്ങാതെ ലെബനനിലേക്കും ഇറാനിലേക്കും നീളുന്നതിനും പുതിയ സംഘർഷം സാക്ഷ്യം വഹിച്ചു.

നിരവധി തവണ വെടി നിർത്തല്‍ ചർച്ചകള്‍ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. നിലവിലെ സാഹചര്യത്തില്‍ സംഘർഷം കൂടുതല്‍ കാലം മുന്നോട്ട് പോയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ ഉള്‍പ്പെടെ അത് വലിയ പ്രത്യഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.

ഹോർമുസ് കടലിടുക്കാണ് മേഖലയിലെ ക്രൂഡ് ഓയില്‍ ഗതാഗതത്തിലെ ഒരു നിർണ്ണായക കേന്ദ്രം. പേർഷ്യൻ ഗൾഫിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്കും അറബിക്കടലിലേക്കും ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം 20 ദശലക്ഷം എണ്ണ ബാരലുകളാണ് കൊണ്ടുപോകുന്നത്. ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിൻ്റെ 30 ശതമാനം വരുമിത്. സൗദി അറേബ്യ, യു എ ഇ, ഒമാൻ, ഇറാൻ, ഖത്തർ, കുവൈറ്റ് എന്നീ പ്രധാന ഗള്‍ഫ് രാജ്യങ്ങളെല്ലാം രാജ്യങ്ങൾ ഊർജ വിതരണത്തിനായി ഈ കടലിടുക്കിനെയാണ് ആശ്രയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments