Monday, December 23, 2024
HomeWorldയുക്രെയ്ൻ റഷ്യയിലേക്ക് ഒറ്റരാത്രി 140 ഡ്രോണുകൾ തൊടുത്തതായി റിപ്പോർട്ട്

യുക്രെയ്ൻ റഷ്യയിലേക്ക് ഒറ്റരാത്രി 140 ഡ്രോണുകൾ തൊടുത്തതായി റിപ്പോർട്ട്

മോസ്കോ: യുക്രെയ്ൻ റഷ്യയിലേക്ക് ഒറ്റരാത്രി 140 ഡ്രോണുകൾ തൊടുത്തതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് റഷ്യയിൽ ഡ്രോൺ ആക്രമണം ഉണ്ടയത്. സംഭവത്തിൽ മോസ്കോക്ക് സമീപം ഒരു സ്ത്രീ കൊല്ലപ്പെട്ടു. എന്നാൽ ഡ്രോണുകൾ എല്ലാം വെടിവെച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണത്തിൽ 46 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മോസ്കോ റീജിയണൽ ഗവർണർ ആന്ദ്രേ വോറോബിയോവ് ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു.

ആക്രമണ ഫലമായി, ചൊവ്വാഴ്ച മോസ്കോയിലെ നാലു വിമാനത്താവളങ്ങളിൽ രാവിലെ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ബ്രയാൻസ്കിൽ ശത്രു ‘വൻ ഭീകരാക്രമണം നടത്തി’യതായി പ്രാദേശിക ഗവർണർ അലക്സാണ്ടർ ബൊഗോമാസ് പറഞ്ഞു.

അതിനിടെ, യുക്രെയ്നിയൻ ഗ്രാമമായ മെമ്‌റിക് സൈന്യം പിടിച്ചെടുത്തതായി റഷ്യ തിങ്കളാഴ്ച പറഞ്ഞു. യുക്രെയ്നിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള റഷ്യൻ ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് അപലപിച്ചു. മൂന്ന് റഷ്യൻ ഡ്രോണുകൾ യുക്രെയ്നിന്റെ സുമി പ്രവിശ്യയിൽ വെടി​​ വെച്ചിട്ടതായി പ്രാദേശിക സൈനിക ഭരണകൂടം ചൊവ്വാഴ്ച അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments