Monday, December 23, 2024
HomeGulfആണവ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും യുഎഇയും

ആണവ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും യുഎഇയും

ദില്ലി: ഇന്ത്യയ്ക്കും യുഎഇക്കുമിടയിൽ ആണവ സഹകരണത്തിന് കരാർ. ആണവോർജ്ജ പ്ലാന്‍റുകളുടെ പ്രവർത്തനത്തിന് പരസ്പരം സഹായിക്കാനാണ് തീരുമാനം. ഇതുൾപ്പടെ അഞ്ചു കരാറുകളിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സന്ദർശനവേളയിൽ രണ്ടു രാജ്യങ്ങളും ഒപ്പു വച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചയിൽ
തന്ത്രപ്രധാന സഹകരണം ശക്തമാക്കാൻ ധാരണയായി. ഇന്ത്യ യുഎഇയിൽ നിന്ന് കൂടുതൽ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീർഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും അബുദാബി കിരീടാവകാശി കണ്ടു.

മുപ്പത്തഞ്ച് ലക്ഷം പ്രവാസി ഇന്ത്യക്കാരോട് യുഎഇ നേതൃത്വം കാണിക്കുന്ന സ്നേഹത്തിന് രാഷ്ട്രപതി നന്ദി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സമാധിയിൽ ശൈഖ് ഖാലിദ് പുഷ്പാർച്ചന നടത്തി.  അബുദാബി കിരീടാവകാശി മുംബൈയിൽ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments