Friday, December 5, 2025
HomeBreakingNewsമുനമ്പത്ത് വഖ്ഫ് അധിനിവേശത്തിനെതിരായ സമരം; നിലനിൽപ്പിനായുള്ള തീരദേശ ജനതയുടെ പോരാട്ടം ഒരു മാസം പിന്നിടുന്നു

മുനമ്പത്ത് വഖ്ഫ് അധിനിവേശത്തിനെതിരായ സമരം; നിലനിൽപ്പിനായുള്ള തീരദേശ ജനതയുടെ പോരാട്ടം ഒരു മാസം പിന്നിടുന്നു

തിരുവനന്തപുരം: വഖ്ഫ് അധിനിവേശത്തിനെതിരായ മുനമ്പം തീരദേശ ജനതയുടെ സമരം ഒരു മാസം പിന്നിടുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 13 നാണ് മുനമ്പം തീരദേശ ജനത വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരം ആരംഭിച്ച് ഒരു മാസം തികഞ്ഞപ്പോൾ മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും സമര സമിതിയുമായി ആദ്യ ചർച്ച പോലുമുണ്ടായത്.

ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾക്ക് ഇളക്കം തട്ടരുതെന്ന മുൻവിധിയോടെയാണ് ഈ ചർച്ചകൾ നടന്നതെന്ന വിമർശനവും ഉയർന്ന് കഴിഞ്ഞു. 22ന് ഉന്നതതല യോഗം നടത്തുമെന്നും, പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് മുനമ്പം പ്രശ്‌നം വഷളാകാതിരിക്കാൻ വേണ്ടിയാണ് സർക്കാർ ഇടപെട്ടതെന്നാണ് പ്രധാന വിമർശനം. ആദ്യഘട്ടം മുതൽ മുനമ്പത്തെ തീരദേശ ജനതയുടെ സമരത്തിനൊപ്പം ബിജെപി അടിയുറച്ച് നിന്നിരുന്നു.

മുനമ്പത്തേതിന് സമാനമായി തളിപ്പറമ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഏക്കറ് കണക്കിന് ഭൂമിയിന്മേൽ വഖ്ഫ് അവകാശ വാദമുന്നയിച്ചു കഴിഞ്ഞു. വിഷയത്തിൽ ഹിന്ദു ഐക്യവേദിയുടെ നേത്യത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം വഖ്ഫ് വിഷയത്തിൽ ക്രൈസ്ത സഭകളും, വിവിധ രൂപതകളും സംയുക്ത സമരത്തിന് തയ്യാറാറെടുത്ത് കഴിഞ്ഞു. ഉന്നതതല യോഗത്തിലും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും ആലോചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments