Monday, December 23, 2024
HomeBreakingNews30 തികഞ്ഞ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യണം, 18 -ന് ശേഷം പഠിക്കണ്ട

30 തികഞ്ഞ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യണം, 18 -ന് ശേഷം പഠിക്കണ്ട


25 വയസ്സിനു മുൻപായി സ്ത്രീകൾ നിർബന്ധമായും വിവാഹം കഴിക്കണമെന്നും 25 വയസ്സിനുശേഷം സ്ത്രീകൾ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും പാർട്ടി നേതാവ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ മുഴുവൻ സ്ത്രീകളും 30 വയസ്സ് തികയുമ്പോൾ ഗർഭപാത്രം നീക്കം ചെയ്യണമെന്ന ജപ്പാൻ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. ജപ്പാനിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് നവോക്കി ഹയാകുട്ടയാണ് ഒരു യുട്യൂബ് വീഡിയോയിൽ വിചിത്രമായ ഈ അഭിപ്രായ പ്രകടനം നടത്തിയത്.  

ജപ്പാനിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വാർദ്ധക്യത്തിലേക്ക് എത്തിയതും രാജ്യത്ത് ജനന നിരക്ക് കുറഞ്ഞതും സമീപകാലത്ത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു. ജനനനിരക്ക് ഉയർത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് നവോക്കി ഹയാകുട്ടയുടെ ഈ വിവാദ പരാമർശം. 

ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗം എന്ന നിലയിലാണ് ഇത്തരത്തിൽ ഒരു വിചിത്രമായ വാദം കൺസർവേറ്റീവ് പാർട്ടി നേതാവ് നടത്തിയത്. 18 വയസ്സായി പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പരിമിതപ്പെടുത്തണമെന്നും 18 വയസ്സിനു ശേഷം വിവാഹത്തിലും കുട്ടികളെ ജനിപ്പിക്കുന്നതിലും ആയിരിക്കണം അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നുമായിരുന്നു മറ്റൊരു വാദം. 

കൂടാതെ 25 വയസ്സിനു മുൻപായി സ്ത്രീകൾ നിർബന്ധമായും വിവാഹം കഴിക്കണമെന്നും 25 വയസ്സിനുശേഷം സ്ത്രീകൾ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും പാർട്ടി നേതാവ് അഭിപ്രായപ്പെട്ടു. കൂടാതെ 30 വയസ്സിൽ നിർബന്ധമായും സ്ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യണമെന്നും നവോക്കി ഹയാകുട്ട കൂട്ടിച്ചേർത്തു. കർശനമായ ഇത്തരം സമയക്രമങ്ങൾ  സ്ത്രീകളെ നേരത്തെ കുട്ടികളുണ്ടാക്കാനും അതിലൂടെ കുറയുന്ന ജനന നിരക്കിനെ അതിജീവിക്കാനും സഹായിക്കുമെന്നായിരുന്നു നേതാവിന്റെ വിചിത്രമായ വാദം.

എന്നാൽ, പാർട്ടി നേതാവിന്റെ അഭിപ്രായങ്ങൾ രാജ്യത്തുടനീളം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും നവോക്കി ഹയാകുട്ട പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തതോടെ ഒടുവിൽ പാർട്ടി നേതാവ് ക്ഷമാപണം നടത്തി തടിയൂരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments