ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. കിഴക്കേ നടയിൽ വാഹനപൂജയ്‌ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. നേരത്തെ ഥാർ ക്ഷേത്രത്തിലേക്ക് വഴിപാടായി മഹീന്ദ്ര സമർപ്പിച്ചിരുന്നു.
ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ഡെപ്യൂട്ടി ജനറൽ മാനേജർ സുബോധ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി നാഷണൽ ഹെഡ് ഹിമാംശു അഗർവാൾ എന്നിവരിൽ നിന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. താക്കോലും വാഹനരേഖകളും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയന് കൈമാറി.