Monday, December 23, 2024
HomeAmericaഅമേരിക്കയിൽ തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കമായി

അമേരിക്കയിൽ തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കമായി

ന്യൂഹാംഷയർ: പാരമ്പര്യം ഉയർത്തിപ്പിടിച്ച് ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്‌വിൽ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടർമാർ ആ നേരം വോട്ടുചെയ്തതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗികമായി തുടങ്ങി. എല്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആദ്യം വോട്ട് ചെയ്യുന്നത് അവിടത്തുകാരാണ്. വോട്ട് എണ്ണിയപ്പോൾ 3 എണ്ണം കമലയ്ക്ക് 3 എണ്ണം ട്രംപിന്.

ന്യൂ ഹാംഷെറിൻ്റെ വടക്കേ അറ്റത്ത് യു.എസ്-കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ഡിക്സ്വിൽ നോച്ച്. 1960 മുതലുള്ള പരമ്പരാഗത രീതിയാണ് രാത്രി വോട്ടിങ്. അർധരാത്രി കഴിഞ്ഞ് ഉടൻ തന്നെ ആ നാട്ടുകാർ വോട്ടുചെയ്യാൻ എത്തും.യോഗ്യരായ എല്ലാ വോട്ടർമാരും രഹസ്യ ബാലറ്റുകൾ രേഖപ്പെടുത്താൻ ഡിക്സ്വിൽ നോച്ചിലെ ബൽസംസ് ഹോട്ടലിൽ ഒത്തുകൂടുന്നു. പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞാൽ, വോട്ടുകൾ തിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കുന്നു. ഇത്തവണ 4 റിപ്പബ്ലിക്കൻ വോട്ടർമാരും രണ്ട് അപ്രഖ്യാപിത വോട്ടർമാരും പങ്കെടുത്തു.

ഡിക്‌സ്‌വിൽ നോച്ച് വോട്ടർമാർ കഴിഞ്ഞ രണ്ട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് നോമിനിയെ പിന്തുണച്ചിരുന്നു, 2020 ൽ ടൗൺഷിപ്പ് പ്രസിഡൻ്റ് ജോ ബൈഡന് അഞ്ച് വോട്ടുകളും 2016 ൽ ഹിലാരി ക്ലിൻ്റൺ ഏഴിൽ 4 വോട്ടുകളും നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments