Monday, December 23, 2024
HomeAmericaസ്നേഹ വീട് പദ്ധതിയിലെ വീടിന്റെ താക്കോൽ ദാനം കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ നിർവഹിച്ചു

സ്നേഹ വീട് പദ്ധതിയിലെ വീടിന്റെ താക്കോൽ ദാനം കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ നിർവഹിച്ചു

.

തിരുവനന്തപുരം : ഭവന രഹിതർക്ക് നൽകാനായി ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേൾഡ് മലയാളി കൗൺസിൽ ബിസിനസ്‌ ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫൻ സാമ്പത്തിക സഹായം നൽകി നിർമാണം പൂർത്തിയാക്കിയ ആദ്യ വീടിന്റെ താക്കോൽ ദാനം  കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ നിർവഹിച്ചു.

സ്നേഹ വീട് ‌ വീട്ടുടമ അനിത താക്കോൽ ഏറ്റു വാങ്ങി. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ കെ. വിജയചന്ദ്രൻ, സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു. ബാബു സ്റ്റീഫന് വേണ്ടി ഗ്ലോബൽ ജോയിന്‍റ് സെക്രട്ടറി കെ. വിജയചന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങി. സംസ്ഥാന ശിശു ക്ഷേമ സമിതി സെക്രട്ടറി ദീപക്, മുൻ മേയർ ശ്രീകുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments