Wednesday, September 23, 2026
HomeAmericaആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് അറിയപ്പെടുമെന്ന് ട്രംപ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന് അറിയപ്പെടുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന് അറിയപ്പെടുമെന്ന് ഡോണള്‍ഡ് ട്രംപ്. ആര്‍ട്ടിഫിഷ്യല്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ഇത് കൃത്രിമമാണെന്ന തോന്നലുണ്ടാവുന്നു. എന്നാല്‍ ഇത് കൃത്രിമമല്ല, യഥാര്‍ഥത്തില്‍ അതിശയകരമാണ്. എന്നാല്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്നും ട്രംപ് പറഞ്ഞു. തുടര്‍ന്ന് ‘സൂപ്പര്‍ ഇന്റലിജന്‍സിന്റെ പുതിയ ലോകത്തിലേക്ക് സ്വാഗതം എസ്‌ഐ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
എന്നാല്‍ ഇവിടെ ചര്‍ച്ച നടത്തുന്ന പലരുടെയും നിലപാടുകളുമായി ഇത് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. എഐ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ നയതന്ത്ര ചര്‍ച്ചകളിലും അതിനൊപ്പം മുന്നേറാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആധിപത്യം നേടുന്നവര്‍ക്കാണ് വിജയമെന്നും ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എഐക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോടും അദ്ദേഹം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ ഹോര്‍മൂസ് കടലിടുക്കിന് ട്രംപ് സ്‌ട്രെയിറ്റ് എന്ന പേര് നല്‍കാമെന്ന നിര്‍ദേശവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു.

രണ്ടാം തവണ പ്രസിഡന്റായതിന് ശേഷമുള്ള തന്റെ ഭരണത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു യുഎന്‍ പൊതുസഭയിലെ പ്രസംഗം ട്രംപ് ആരംഭിച്ചത്. ‘മുന്‍ ഭരണകൂടത്തില്‍ നിന്ന് ഇരുണ്ട കാലഘട്ടമാണ് ഞങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ചത്. എന്നാല്‍ ഞങ്ങള്‍ അമേരിക്കയെ അതിന്റെ സുവര്‍ണകാലത്തിലേക്ക് മാറ്റി’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സമ്പദ്വ്യവസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ തന്റെ ഭരണകൂടത്തിന്റെ നടപടികളും നേട്ടങ്ങളും ട്രംപ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments