Saturday, November 7, 2026
HomeAmericaഎണ്ണക്കടത്തിന് ഇറാനെ സഹായിച്ചെന്ന് ആരോപണം; 4 ഇന്ത്യക്കാർക്കും 9 കമ്പനികൾക്കും കടുത്ത ഉപരോധവുമായി അമേരിക്ക

എണ്ണക്കടത്തിന് ഇറാനെ സഹായിച്ചെന്ന് ആരോപണം; 4 ഇന്ത്യക്കാർക്കും 9 കമ്പനികൾക്കും കടുത്ത ഉപരോധവുമായി അമേരിക്ക

വാഷിംഗ്ടൺ: ഇറാൻ്റെ നിഴൽ എണ്ണക്കപ്പൽ വ്യൂഹത്തെ (shadow fleet) നിയമവിരുദ്ധമായി എണ്ണ കടത്താനും വിൽക്കാനും സഹായിച്ചുവെന്നാരോപിച്ച് നാല് ഇന്ത്യൻ പൗരന്മാർക്കും ഒൻപത് ഇന്ത്യൻ കമ്പനികൾക്കും എതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുഎസ് ട്രഷറി വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന സുരക്ഷാ നടപടിയുടെ ഭാഗമായാണ് നിർണായക നീക്കം.ഉപരോധം നേരിടുന്ന കപ്പലുകൾക്ക് അന്താരാഷ്ട്ര നിയമങ്ങൾ മറികടക്കാൻ വ്യാജ രജിസ്ട്രി വെബ്‌സൈറ്റുകൾ, വ്യാജ ഫ്ലാഗുകൾ, അനധികൃത സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി ഈ ശൃംഖല 2014 മുതൽ വൻതോതിൽ സമുദ്ര സുരക്ഷാ തട്ടിപ്പ് നടത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.ചണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആര്യവർത്ത് ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും അതുമായി ബന്ധപ്പെട്ട വ്യക്തികളുമാണ് ഉപരോധപ്പട്ടികയിലുള്ളത്. കമ്പനി ഉടമകളായ ചണ്ഡീഗഡ് സ്വദേശി സുനിൽ കുമാർ ശർമ്മ, അദ്ദേഹത്തിൻ്റെ ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദ്, ബിസിനസ് ഡയറക്ടർമാരായ അശ്വിനി കുമാർ ധിമാൻ, ഇഷ്വീന്ദർ സിംഗ് എന്നിവരെയാണ് യുഎസ് പ്രത്യേകം ലക്ഷ്യമിട്ടിരിക്കുന്നത്. ഇവർക്ക് പുറമെ നിഴൽ കപ്പലുകൾക്ക് താവളമൊരുക്കിയ ഒൻപത് ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾക്കെതിരെയും യുഎസ് കടുത്ത സാമ്പത്തിക വിലക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments