Tuesday, September 22, 2026
HomeNewsകേരളത്തിൽ ചൂരയിൽ വിരയില്ല: കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം

കേരളത്തിൽ ചൂരയിൽ വിരയില്ല: കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം

കോഴിക്കോട് : കേരളത്തിലെ ചൂര മീനിൽ ‘വിര’ ഇല്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരണം കണ്ടു ചൂര വാങ്ങി കഴിക്കാതിരിക്കേണ്ട. കേരളത്തിൽ നടത്തിയ പരിശോധനയിൽ എവിടെയും ചൂരയിൽ വിര കണ്ടെത്തിയിട്ടില്ലെന്നു കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) വ്യക്തമാക്കി. ചൂര മീനിൽ അടിമുടി വിരകൾ കണ്ടെത്തിയെന്നു കഴി‍ഞ്ഞ ഏതാനും ദിവസമായി പ്രചാരണമുണ്ടായിരുന്നു. തെക്കൻ ബ്രസീലിലെ ഏതോ തീരത്ത് 53 ചൂരകളിലാണു ‘വിര’ കണ്ടത് എന്നു പറയുന്നുണ്ടെങ്കിലും അതു തിരിച്ചടിയായതു കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ്.

കേരളത്തിലെ ഫിഷ് ലാൻഡിങ് സെന്ററുകളിൽ നിന്നും വിപണിയിൽ നിന്നും ശേഖരിച്ച സാംപിളുകളിൽ സിഎംഎഫ്ആർഐ പഠനം നടത്തിയതിൽ മീനുകളിൽ ഒരു വിരയെയും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രോട്ടീൻ സ്രോതസ്സുകളിൽ ഏറ്റവും മികച്ച ഒന്നായ ചൂരയിൽ ഒമേഗ 3 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കും.

‘ശാസ്ത്രീയമായി സ്വീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുന്നതു മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന സാഹചര്യമാണ്. വലിയൊരു വിഭാഗം ആളുകളുടെ ജീവിതത്തെയാണു തെറ്റായ പ്രചാരണങ്ങൾ ബാധിക്കുന്നത്’’. മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി (എസ്‌ടി‌യു)) സാഹിർ പാലക്കൽ പറഞ്ഞു

നമ്മുടെ തീരങ്ങളിലെ ചൂര മീനുകളിൽ വിരയില്ല. ബ്രസീലിൽ നടന്ന പഠനത്തിന്റെ പേരിൽ ഇവിടെ മീൻ കഴിക്കാതിരിക്കേണ്ട കാര്യമില്ല. രണ്ടിടങ്ങളിലെയും മത്സ്യങ്ങളുടെ സ്വഭാവത്തിലും സാഹചര്യങ്ങളിലും വലിയ വ്യത്യാസമുണ്ട്. നന്നായി വേവിക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല’’ എന്ന് . ഡോ ഗ്രിൻസൺ ജോർജ് (ഡയറക്ടർ, സിഎംഎഫ്ആർഐ) പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments