Tuesday, September 22, 2026
HomeNewsയുദ്ധം നീണ്ടോട്ടെ, ഇറാൻ പൂർണ്ണസജ്ജർ: ഇറാന്‍ റവല്യൂഷണറി ഗാർഡ് കോർപ്സ്

യുദ്ധം നീണ്ടോട്ടെ, ഇറാൻ പൂർണ്ണസജ്ജർ: ഇറാന്‍ റവല്യൂഷണറി ഗാർഡ് കോർപ്സ്

ടെഹ്റാൻ : അമേരിക്കയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏർപ്പെടാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് ഇറാന്‍റെ റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. തങ്ങൾ മുൻപത്തേക്കാൾ കൂടുതൽ സജ്ജരായിക്കഴിഞ്ഞതായി ഐ.ആർ.ജി.സി വക്താവ് ഹുസൈൻ മൊഹെബ്ബി പ്രസ്താവിച്ചതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹോർമുസ് സമുദ്രസന്ധി വീണ്ടും തുറക്കാൻ കഴിയാത്തതും മേഖലയിലെ യു.എസ് സൈനിക താവളങ്ങളുടെ തകർച്ചയും ചൂണ്ടിക്കാട്ടി, അമേരിക്ക ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തന്ത്രപരമായ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നതെന്ന് മൊഹെബ്ബി വാദിച്ചു.ഇറാന്റെ അത്യാധുനിക ശേഷിക്ക് മുന്നിൽ യു.എസ് സൈനിക സാങ്കേതികവിദ്യകൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറുമൊരു യുദ്ധത്തിൽ മാത്രമല്ല, പശ്ചിമേഷ്യയിലെ തങ്ങളുടെ ഭരണവ്യവസ്ഥയിൽ തന്നെയാണ് അമേരിക്ക പരാജയപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. മേഖലയിൽ ഒരു പുതിയ സുരക്ഷാക്രമം ഉയർന്നുവരികയാണെന്നും അതിൽ നിർണ്ണായക പങ്കാണ് ഇറാൻ വഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണെന്നും ഏത് തരം ദീർഘകാല പോരാട്ടങ്ങളെയും നേരിടാൻ റവല്യൂഷണറി ഗാർഡ് മുൻപത്തേക്കാൾ കരുത്തോടെ രംഗത്തുണ്ടെന്നും വക്താവ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments