Wednesday, September 2, 2026
HomeNewsനേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ ആയിരത്തോടടുക്കുന്നു, 650 ഓളം പേരെ കണ്ടെത്താനായില്ല

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ ആയിരത്തോടടുക്കുന്നു, 650 ഓളം പേരെ കണ്ടെത്താനായില്ല

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ. ദൗത്യം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റർ അയക്കാൻ ശ്രമം തുടരുന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ.

കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. പ്രളയം ഉണ്ടായ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നത്. കാണാതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ, അതോ പ്രളയജലത്തിൽ ഒഴുകിപ്പോയതാണോ എന്ന് തിരിച്ചറിയാൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments