Thursday, October 22, 2026
HomeAmericaഇന്ത്യ - യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

ഇന്ത്യ – യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ : ഇന്ത്യ – യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കരാർ അന്തിമഘട്ടത്തിലേക്ക് എത്തുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള കരാർ മുൻ കരാറുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അവർക്ക് ഒരു കരാർ ഉണ്ടാക്കണമെന്നുണ്ട്. നമ്മൾ ഒരു കരാർ ഉണ്ടാക്കാൻ പോകുകയാണ്. ഏറെക്കുറെ അടുത്തെത്തിക്കഴിഞ്ഞു. നമ്മൾ ഇതുവരെ ഉണ്ടാക്കിയതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കരാറായിരിക്കും ഇത്”- ട്രംപ് പറഞ്ഞു. അതേസമയം മുൻ ധാരണകളിൽ നിന്ന് വ്യത്യസ്തമായി കരാറിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. കരാർ അന്തിമമാക്കുന്ന തീയതിയും ട്രംപ് അറിയിച്ചിട്ടില്ല.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനം തുടരുന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ അന്തിമരൂപത്തിൽ എത്തുമെന്ന് റൂബിയോയും അറിയിച്ചിരുന്നു. വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, പ്രതിരോധം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് റൂബിയോയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ചകൾ നടക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments