Thursday, October 22, 2026
HomeAmericaഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന് പിന്തുണയുമായി ട്രംപ് , പ്രതികരിക്കാതെ ജെ ഡി വാൻസ്

ഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന് പിന്തുണയുമായി ട്രംപ് , പ്രതികരിക്കാതെ ജെ ഡി വാൻസ്

വാഷിങ്ടൺ: ഇസ്രയേൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യപിന്തുണ പ്രഖ്യാപിച്ചെങ്കിലും അതേ നിലപാട് സ്വീകരിക്കാനില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടാതെ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വാൻസ് വ്യക്തമാക്കി. ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന നെതന്യാഹുവിന് ട്രംപ് ഞായറാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്.

വിദേശരാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വാൻസ് മുൻപ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഏപ്രിലിൽ ഹംഗറി പാർലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ്‌ അന്നത്തെ പ്രധാനമന്ത്രി വിക്ടർ ഓർബനെ പിന്തുണയ്ക്കാൻ ബുഡാപെസ്റ്റിലെത്തിയിരുന്നു. ജർമനിയിലെ തീവ്രവലതുപക്ഷപാർട്ടിയായ എ.എഫ്.ഡി.ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്.

ട്രംപിന്റെ പിൻഗാമിയായി 2029-ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള നേതാവായാണ് വാൻസിനെ വിലയിരുത്തുന്നത്. ഇസ്രയേലുമായുള്ള യു.എസ്. ബന്ധത്തിലും ഇറാനുമായുള്ള യുദ്ധത്തിലും അദ്ദേഹത്തിന്റെ നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments