Friday, July 31, 2026
HomeAmericaഗാസയില്‍ പുതിയ സമാധാന കരാര്‍ ആയെന്ന് ട്രംപ്

ഗാസയില്‍ പുതിയ സമാധാന കരാര്‍ ആയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഗാസയില്‍ പുതിയ സമാധാന കരാര്‍ ആയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസിന്റെ നേതൃത്വത്തില്‍ ചരിത്രപരമായ കരാറായെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഹമാസ് ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായൂധീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

‘ട്രംപ്-20 പോയിന്റ് പ്ലാന്‍’ നടപ്പിലാക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ല് എന്ന നിലയിലാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരാര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും നിരായുധീകരണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങുമെന്നും ട്രംപ് പറയുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ പലസ്തീന്‍ പൊലീസിനൊപ്പം അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ സേന പ്രവര്‍ത്തിക്കുമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. മധ്യസ്ഥരായ ഈജിപ്തിനും ഖത്തറിനും തുര്‍ക്കിക്കും ട്രംപ് നന്ദി പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments