Tuesday, July 21, 2026
HomeAmericaകളിക്കളത്തിൽ കണ്ണീരണിഞ്ഞ് മെസ്സി: ആധികാരിക വിജയം നേടി സ്പെയിൻ

കളിക്കളത്തിൽ കണ്ണീരണിഞ്ഞ് മെസ്സി: ആധികാരിക വിജയം നേടി സ്പെയിൻ

ന്യൂയോർക്ക്: രണ്ടാം ലോകകപ്പ് എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കാൻ കഴിയാതെ ലയണൽ മെസി. സ്പെയിനിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. നൂറ്റിപതിനാറാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ വിജയഗോൾ നേടിയ സ്‌പെയിൻ ഒരൊറ്റ ഗോളിലൂടെ മത്സരം സ്വന്തമാക്കിയിരുന്നു. അതേസമയം സമയം കരിയറിലെ മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇന്നലെ ഫൈനൽ കളിക്കാൻ ഇറങ്ങിയത്. ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ കൂടിയാണ് മെസി. ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്‌ചവച്ചത്.

ടൂർണമെന്റിൽ ഉടനീളം എട്ട് വലിയ അവസരങ്ങളാണ് മെസി സൃഷ്ടിച്ചത്. കൂടാതെ ലോകകപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് മുന്നിലെത്തിയിരുന്നു. 39 വയസുകാരൻ ഇംഗ്ലണ്ടിനെതിരെ കളിച്ച മാസ്മരിക പ്രകടനം മാത്രം മതിയാവും അയാളിലെ പ്രതിഭ ഈ പ്രായത്തിലും എത്രത്തോളം ഉണ്ടെന്ന് വിമർശകർക്ക് മനസിലാക്കാൻ. നോക്കൗട്ടിൽ പുറത്താവേണ്ടിയിരുന്ന അർജന്റീനയെ മെസി സ്വന്തം ചുമലിലേറ്റിയാണ് ഫൈനൽ വരെ എത്തിച്ചത്. ഫൈനൽ വിസിലിന് ശേഷം പൊട്ടിക്കരയുന്ന മെസിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ഫുട്ബോൾ ആരാധകരായ മികച്ചൊരു ലോകകപ്പ് അനുഭവം തങ്ങൾക്ക് തന്നതിന് മെസിക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.

അതേസമയം അർജന്റീനയെക്കതിരെ സമ്പൂർണ ആധിപത്യമാണ് ഗ്രൗണ്ടിൽ സ്‌പെയിൻ പുലർത്തിയത്. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതിന് പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്. 2010 ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചുകളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്.

ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗ്ഗറ്റ് പോലും നേടാൻ കഴിയാതിരുന്ന അർജന്റീനയ്ക്ക് രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കൂന്നി കളിച്ച അർജന്റീനയ്ക്ക് പ്രതിരോധത്തിലെ അവരുടെ പ്രധാന ആയുധമായ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് പുറത്തു പോയതും തിരിച്ചടിയായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments