Tuesday, July 21, 2026
HomeGulfഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുത്ത് കുവൈറ്റ്‌: പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ഭരണകൂടം

ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുത്ത് കുവൈറ്റ്‌: പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ഭരണകൂടം

കുവൈറ്റ് സിറ്റി : ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിക്കുന്നതായി കുവൈറ്റ് സായുധ സേന. ഇന്ന് (ഞായറാഴ്ച) രാവിലെ തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് കുവൈറ്റ് ആർമി ആസ്ഥാനം ഇക്കാര്യം പുറത്തുവിട്ടത്.

“ഇറാന്റെ ക്രൂരമായ അധിനിവേശ ശ്രമങ്ങൾക്ക് മറുപടിയായി, രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നിലവിൽ പ്രതിരോധിച്ചുവരികയാണ്,” എന്ന് സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.നിലവിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ, ശത്രുക്കളുടെ മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ള സജ്ജീകരണങ്ങൾ കുവൈറ്റ് വ്യോമസേന ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിൽ കടുത്ത ആശങ്കയും യുദ്ധഭീതിയും ഉയർന്നിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments