വാശിയേറിയ കലാശപ്പോരില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് സ്പെയിന്‍ ജേതാക്കള്‍. എക്സ്ട്രൈ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്‍റെ ജയം. എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്സിലേക്ക് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനൽകി. കൃത്യസമയത്ത് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ചൊരു ഹാഫ്-വോളിയിലൂടെ പന്ത് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു.
സ്പെയിനിന്‍റെ രണ്ടാം ലോകകപ്പ് കിരീടമാണിത്. 2010 ലാണ് സ്പെയിന്‍ മുന്‍പ് കിരീടം ചൂടിയത്. ചാംപ്യന്‍മാരുടെ കളിയാണ് സ്പെയിന്‍ തുടക്കം മുതല്‍ ഒടുക്കം വരെ പുറത്തെടുത്തത്.

