പൊതിച്ചോര്‍ വിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിശക്കുന്നവന് ആഹാരം നല്‍കുന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകം സര്‍ക്കാരിനുണ്ടാകണം. പരിഹാരം കാണേണ്ടവര്‍ നിലവിലുളളവ ഇല്ലാതാക്കുന്നു. ഇത് വിചിത്രമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ, നിലവിലുള്ള പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണ്! സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന പൊതിച്ചോർ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കുമുളളത്?

