Friday, June 19, 2026
HomeNewsഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മെസ്സിയുടെ പിതാവ് ആശുപത്രിയിൽ

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മെസ്സിയുടെ പിതാവ് ആശുപത്രിയിൽ

റൊസാരിയോ : അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സി ആശുപത്രിയിൽ. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

ജോർജ് മെസ്സി റൊസാരിയോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കുടുംബവും സ്ഥിരീകരിച്ചു. ജോർജ് മെസ്സി നിലവിൽ ഒരു ആരോഗ്യപ്രശ്നത്തിന് ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ടെന്നും കുടുംബം പറയുന്നു. മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകളിൽ കുടുംബം അതൃപ്തി രേഖപ്പെടുത്തി.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഗോൾ നേടിയതിനു പിന്നാലെ മെസ്സി കണ്ണീരണിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഫുട്‌ബാളുമായി ബന്ധപ്പെട്ട യാതൊന്നുമല്ല ഇതിന് പിന്നിലെന്നുമാണ് മെസ്സി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. വ്യക്തിപരമായ വിഷയമാണെന്ന സൂചന നൽകിയെങ്കിലും അതിന് പിന്നിലെ കാരണം താരം പൂർണമായി വെളിപ്പെടുത്താൻ വിസമ്മതിച്ചു.

‘ഇത് കളിയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. ഞാൻ വളരെ വേദനാജനകവും സങ്കീർണ്ണവുമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. സഹതാരങ്ങൾക്കും മറ്റുള്ളവരോടും ഞാൻ നന്ദി പറയുന്നു. ഞാൻ നന്നായി കാര്യങ്ങൾ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ അവർ വളരെയധികം ശ്രമിച്ചു’ -മെസ്സി കൂട്ടിച്ചേർത്തു.

ലോകകപ്പിൽ അൾജീരിയക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരമായി മെസ്സി മാറി. മെസ്സിയുടെ ആറാം ലോകകപ്പാണിത്. അർജന്റീനക്കായി മെസ്സിയുടെ 200ാം മത്സരം കൂടിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments